2012, ജനുവരി 31, ചൊവ്വാഴ്ച

"എന്റെ ദൈവം മരിച്ച ആ ദിവസം"......Part II


തുടരെ തുടരെയുള്ള കൊള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് പിറ്റേ ദിവസം ഉണര്‍ന്നത്... ആരാണാവോ ഇത്ര നേരത്തെ വന്നു ബെല്ലടിക്കുന്നത്...വാച്ചിലേക്ക് നോക്കി..എന്റമ്മോ നേരതെയല്ല, ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു. അടുത്ത ഫ്ലാറ്റിലെ ബിന്ദു ചെചിയാകും. ജയറാമിന്റെ വീടുമായുള്ള അടുപ്പം കൊണ്ടാവണം കുറച്ചു ദിവസത്തേക്ക് താമസിക്കാന്‍ വന്ന എനിക്ക് എന്നും പ്രാതല്‍ അവരുടെ വീട്ടില്‍ നിന്നാണ്. എത്ര വേണ്ട എന്ന് പറഞ്ഞാലും എന്നും ഇഡലിയും ദോശയും, വെള്ളപ്പവുമായി ആവി പറക്കുന്ന ചൂടോടെ എനിക്ക് കൊണ്ടു വന്നു തരും, കൂടാതെ നല്ല കട്ടിപ്പാലിലുള്ള ചായയും.  രാത്രി നേരത്തെ വന്നാല്‍  മുരളിയേട്ടന്‍ (ബിന്ദു ചേച്ചിയുടെ ഭര്‍ത്താവ്, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ എന്ജിനീയരാണ് അദ്ദേഹം)  അത്താഴത്തിനു വിളിക്കും, അതുകൊണ്ട് കുറച്ചു നേരം വൈകി പുറത്തു നിന്നു എന്തെങ്കിലും കഴിച്ചേ വരാറുള്ളൂ. കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്  ശേരിയല്ലല്ലോ. നിഗമനം തെറ്റിയില്ല ബിന്ദു ചേച്ചി തന്നെ  വിശേഷങ്ങള്‍  ചോദിച്ചു  പ്രാതലും വാങ്ങിച്ചു വെച്ച് കുളിച്ചു ഫ്രഷ്‌ ആവാന്‍  കുളിമുറിയിലേക്ക്  നടന്നു.

അന്ന് ഇറങ്ങാന്‍ വൈകി ഒരു പന്ത്രണ്ടു മണിയായിക്കാണും  ച൪ച് ഗയ്റ്റ്   സ്റ്റെഷനിലെതുമ്പോള്‍. അവിടെ നിന്നും ഫോര്‍ട്ട്‌ സൈടിലേക്കു പോകുമ്പോള്‍ റോഡിന്റെ ഒരു വശത്ത് ചവറു കണക്കിന് കൂട്ടിയിട്ടിരിക്കുന്ന പഴയതും പുതിയതുമായ പുസ്തക കൂമ്പാരങ്ങള്‍ എന്നെ വളരെ ആകര്ഷിപ്പിക്കുന്നതാണ്. ലോകത്തിലെ എല്ലാ വിച്ഞ്ഞാന ശാഖകളുടെയും ഒരു കൂമ്പാരം തന്നെയുണ്ട്‌ അവിടെ. ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറെറ്റ് എടുക്കുന്നവരുന്ടെങ്കില്‍ അവിടെ ഒന്നു സന്ദര്‍ശിക്ക തന്നെ വേണം, വളരെ വിലക്കുറവിനു വലിയൊരു വോളിയം ബുക്കുകള്‍ സ്വന്തമാക്കാം. കുറച്ചു നേരം അത് ചുറ്റിക്കറങ്ങി നടന്നു, അവസാനം ആന്‍റ്റെന്‍ ചെക്കോവിന്റെ ഒരു ചെറുകഥാ സമാഹാരവും വാങ്ങി. പിന്നെ ആലോചനയിലായി, ഇന്നു മറൈന്‍ ഡ്രൈവിലേക്ക് തന്നെ പോണോ...അതോ കുറച്ചു നടന്നാല്‍ ഫോര്ടിലുള്ള ബ്രിടീഷ് ലൈബ്രറിയുണ്ട് അവിടെ പോയാലോ. അവിടെ പക്ഷെ 12 മണിക്ക് അടക്കും പിന്നെ മൂന്നു മണിക്കേ തുറക്കൂ. അതിനടുത് ഫോര്ടില്‍ തന്നെയുള്ള ഒരു ചെറിയ പാര്‍ക്ക് ഉണ്ട്, ഫൌന്ട്യനും  കഴിഞ്ഞു  മുന്നോട്ടു  നടന്നാല്‍ കാണാം, പണ്ട് ഞാന്‍ ജോലിചെയ്തിരുന്നതിനടുത്തു. പക്ഷെ അവിടെ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ തിരക്കാവും ഉച്ച സമയത്ത്. ഒടുവില്‍ തീരുമാനിച്ചു, നേരെ മറൈന്‍ ഡ്രൈവിലേക്ക് തന്നെ തിരിഞ്ഞു നടന്നു. ഇപ്പൊ അവിടെ തിരക്കായാലും ഇരുഭാഗത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്ന ജനങ്ങളായിരിക്കും. അവിടെ ബെഞ്ചിലിരുന്നു കാറ്റും കൊണ്ടു എന്തെങ്കിലും വായിക്കാന്‍ നല്ല സുഘമുള്ള അനുഭവമാണ്.

ഇന്നു ഞാന്‍ കടല്‍ ഭിത്തിയില്‍ അല്ല  ഇരുന്നത്, സാധാരണ ഇരിക്കുന്നതില്‍ നിന്നു കുറച്ചു മാറി തന്നെ കടലിനോടു അഭിമുഖമായി ഇട്ടിരിക്കുന്ന ബെന്ചിലാണ് ഇരുന്നത്. ചുറ്റും ഒന്നു കണ്ണോടിച്ചു, മറ്റേ പണ്ടാറക്കാലി ഇവിടടുത്തു എവിടെയുമില്ലല്ലോ എന്നുറപ്പാക്കി.  കുറച്ചു വെയില്‍ ഉണ്ടെങ്കിലും ഇളം തണുത്ത പടിഞ്ഞാറന്‍ കാറ്റില്‍ അതത്ര കാര്യമായി തോന്നിയില്ല. ട്രയിനിലിരിക്കുമ്പോള്‍ അന്നത്തെ പത്രം ഒന്നു ഓടിച്ചു വായിച്ചിരുന്നു. അതിനാല്‍ ആദ്യം കയ്യിലുള്ള ഫ്രന്റ്ലൈന്‍ വാരിക (മാസികയാണോ എന്നറിയില്ല) എടുത്തു താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒരു രണ്ടു മണി ആയിക്കാണും. ബെഞ്ചിന്റെ പുറകു വശത്ത് നിന്നും 'സാര്‍' എന്ന വിളി! പിശാചു...അവള്‍ വീണ്ടും വന്നു. ദേഷ്യം കൊണ്ടു ഞാന്‍ ബുക്കില്‍ നിന്നും കണ്ണെടുത്തില്ല. രണ്ടു സെകണ്ട് കഴിഞ്ഞപ്പോ ഒന്നു കൂടി വിളിച്ചു... 'സാര്‍' ഇപ്രാവശ്യം എന്റെ മുന്നില്‍ നിന്നാണ് ആ വിളി കേട്ടത്. അരിശം കൊണ്ടു ഞാന്‍ തലയുയര്‍ത്തി ദേഷ്യത്തില്‍ അവളെ നോക്കി. ഇന്നലതെതിനു വിപരീതമായി അവളുടെ ഇടതു വശത്തെ കവിള്‍ വീര്‍ത്തു  കണ്ണു ചുവപ്പ്  കളറായിരിക്കുന്നു. രണ്ടു കണ്ണില്‍ നിന്നും കണ്ണിമ വെട്ടിയാല്‍ താഴെ ഒലിച്ചിറങ്ങാന്‍ പാകത്തില്‍  കണ്ണു നീര്‍ മുറ്റി നില്‍ക്കുന്നു. രണ്ടു സൈടിലെക്കും വൃത്തിയായി മെടഞ്ഞിട്ട മുടി ഒന്നു മുന്നിലേക്കും മറ്റേ ഇഴ പുറകിലെക്കുമായി ഇട്ടിരിക്കുന്നു. മുഖത്ത് ചായം തേച്ചിട്ടില്ല, പക്ഷെ നെറ്റിയില്‍ ഒരു വലിയ പൊട്ടു ചാര്തിയിട്ടുണ്ട്. കണ്ടാല്‍ ഇന്നലതെക്കാളും  സുന്ദരി. പക്ഷെ ഇതെന്തിനാ ഇവള്‍ക്ക് വലിയ സങ്കടം... പടച്ചോനെ ...എന്തിനുള്ള പുറപ്പാടാണോ ആവോ... അവളുടെ മുഖം കണ്ടപ്പോള്‍ എന്നിലെ അരിശം എവിടെയോ പൊയ് മറഞ്ഞു. പക്ഷെ ഞാനവളോട് ഒന്നും ചോദിച്ചില്ല. കയ്യിലുള്ള തൂവാലയെടുത്ത്‌ പതുക്കെ കണ്ണുനീര്‍ തുടച്ചു. 'സര്‍ ഇന്നലെ ഞാന്‍ സാറിന്റെ കയ്യില്‍ നിന്നും ആ ഇരുപതു വാങ്ങിക്കാതത്തിനുളള ശിക്ഷ എനിക്ക് കിട്ടി'. അവള്‍ പറയുന്നതൊന്നും ഞാന്‍ ശ്രധിചെയില്ല, വേഗം പോക്കറ്റില്‍ കയ്യിട്ടു പത്തു രൂപ നോട്ടു അവള്‍ക്കു നേരെ നീട്ടി. അത്  കണ്ടപ്പോള്‍ വീണ്ടും കണ്ണീര്‍ പൊടിഞ്ഞു. അവള്‍ ഒന്നും പറയാതെ വീണ്ടും തൂവാലയെടുത്ത്‌ അത് ഒപ്പിയെടുത്തു. പരുഷമായ എന്റെ നോട്ടം മെല്ലെ ആര്‍ദ്രതയുടെ കോണുകളിലേക്ക് ഊളിയിട്ടു. 'സാര്‍ ഇന്നലെ ഞാന്‍ താങ്കളില്‍ നിന്നും ആ ഇരുപതു രൂപ വാങ്ങിക്കാതത്തിനുളള ശിക്ഷയാണ് എന്റെ മുഖത്ത് കാണുന്നത്. ഇന്നലെ കരിം ദാദ അടിച്ചതാ...' ആരാണീ കരിം ദാദ?' ആ ചോദ്യത്തിന് മറുപടി പറയും മുന്‍പ് അവള്‍ ചുറ്റും ഒന്നു നോക്കി, പിന്നെ തുടര്ന്നു  'ആ നീചനാണ് ഞങ്ങളെ ഇവിടെ കൊടുന്നു താമസിപ്പിക്കുന്നത്. മുംബൈ സെന്‍ട്രലില്‍ ഞങ്ങളുടെ ചേരി മൊത്തം അവന്റെ കീഴിലാണ്, ഞങ്ങള്‍ എഴുപതോളം സ്ത്രീകളുണ്ട് അവിടെ, ഓരോരുത്തരും ഒരു ദിവസം ഇരുനൂറ്റമ്പതു രൂപ അവന്റെ ശിങ്കിടിയെ ഏല്പിക്കണം. അതില്‍ ഒരു രൂപ കുറഞ്ഞാല്‍ പിന്നെ പൊതിരെ തല്ലാണ്." ഇന്നലെ എന്ത് പറ്റി? ഒരു ചെറിയ മൌനം, പിന്നെ വിതുംപുമെന്നുറപ്പായപ്പോള്‍ രണ്ടു ചുണ്ടും കൂട്ടിപ്പിടിച്ചു കൈകൊണ്ടു തന്നെ കണ്ണു നീര്‍ വീണ്ടും തുടച്ചു. 'ഇന്നലെ...ഇന്നലെ.... സാര്‍ എന്റെ അനുജത്തിയും എന്റെ കൂടെയുണ്ട്, അസുഖം കാരണം രണ്ടു മൂന്ന് ദിവസായി അവള്‍ പുറത്തിറങ്ങിയില്ല, ഇന്നലെ കരിം ദാദയുടെ കിങ്കരന്മാര്‍ കാശ് ചോദിച്ചു, അസുഖമൊന്നും അവര്‍ക്ക് പ്രശ്നമല്ല സാറേ... പൈസയില്ല എന്ന് കൈ മലര്തിയപ്പോള്‍ അവരവളെ തല്ലിച്ചതച്ചു, കുറച്ചു നേരമേ എനിക്ക് കണ്ടു നിക്കാന്‍ പറ്റിയുള്ളൂ... പിന്നെ ഞാനവരെ തടുക്കാന്‍ ചെന്നതാ... ' ഒന്നു നിര്‍ത്തി വീണ്ടും തുടര്ന്നു 'ആദ്യ ദിവസം ഞാനവള്‍ക്ക് എന്റെ കയ്യിലുണ്ടായിരുന്ന മിച്ചം വെച്ചതും മറ്റുമായി ഇരുനൂറ്റമ്പതു രൂപ ഞാന്‍ കൊടുത്തു. പക്ഷെ മിനിയാന്നും ഇന്നലെയും എനിക്ക് കൊടുക്കാനുണ്ടായിരുന്നില്ല. ഇന്നലെ ഞാന്‍ തന്നെ കൊടുത്തത് പകുതി പിച്ച തെണ്ടിയാണ്. എനിക്ക് കിട്ടിയത് പ്രശ്നമല്ല പക്ഷെ എന്റെ കിനിയുടെ കാല്‍ അവര് തല്ലി ഒടിച്ചു സാര്‍" അവള്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല തൂവാല നിവര്‍ത്തി മുഖം പൊത്തിപ്പിടിച്ചു.  ബെഞ്ചിന്റെ മറ്റേ തലക്കല്‍ ഇരുന്നിരുന്ന അപരിചിതന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി, എന്റെ കയ്യിലെ പത്തു രൂപാ നോട്ടിലെക്കും എന്നെയും ആ പെണ്ണിനേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിന്റെ അര്‍ഥം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു, എന്നാലും എനിക്കവിടെ നിന്നും മാറാന്‍ കഴിഞ്ഞില്ല. 'നിനക്കും അനുജത്തിക്കും വേറെ വല്ല പണിക്കും പോയ്കൂടെ, എന്തിനാ ഇവിടെ കിടന്നു നരഗിക്കുന്നത്?' പറ്റില്ല സാര്‍... ഈ നഗരം വിട്ടാലും അവര്‍ ഞങ്ങളെ കൊല്ലും. ഇവിടെയെല്ലാം അയാളുടെ ആളുകള്‍ ഞങ്ങളുടെ പിന്നാലെ ഉണ്ട്. മുന്‍പ് ഒന്നു രണ്ടു പേര് ഇത് പോലെ പോയതാ പക്ഷെ പിന്നീട് അവരുടെ ശവം ഇവന്മാര്‍ ഞങ്ങളെ വിളിച്ചു കാണിച്ചു തന്നു, അത്രയ്ക്ക് ക്രൂരന്മാരാ..'  

ഒന്‍പതു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു, ഇനി കൊന്നതാണോ എന്നറിയില്ല. അവിടെ നിന്നും രണ്ടു മാസം കഴിഞ്ഞപ്പോള്‍ വേറൊരാള്‍ അമ്മയെ കല്യാണം കഴിച്ചു. അയാളൊരു കാലനായിരുന്നു. എല്ലാ ദിവസവും കള്ളു കുടിച്ചു എന്നെയും കിനിയെയും ലഹരി വിടുന്നത് വരെ തല്ലും. അത് ചിലപ്പോള്‍ പുലര്‍ കാലം വരെ നീളും. അമ്മക്കാണെങ്കി അയാള്‍ ബാക്കിയുള്ള കള്ളും കൊടുത്തു  മയക്കും. അവസാനം അമ്മ ഞങ്ങളെ അടുത്ത ഗ്രാമത്തിലുള്ള ഒരാള്‍ വഴി ഇവിടെയുള്ള കരീം ദാദയുടെ ആള്‍ക്കാര്‍ക്ക്  വിറ്റു. എത്ര കാശാണാവോ അയാള്‍ അമ്മക് കൊടുത്തത്. അമ്മ പോരുമ്പോള്‍ ഇത്ര മാത്രം പറഞ്ഞു. "എന്റെ മക്കള്‍ക്കിനി ദുരിതമുണ്ടാകില്ല, നല്ല വസ്ത്രങ്ങളും ഭക്ഷണവും ഇയാള്‍ നിങ്ങക്ക് തരും' എന്ന്. പക്ഷെ അമ്മക്കറിവുണ്ടാവില്ല  അവമ്മാര് ഞങ്ങളെ ഇങ്ങോട്ടാണ്‌ കൊണ്ടു വന്നത് എന്ന്. എനിക്ക് പത്തു വയസ്സും എന്റെ അനുജത്തിക്ക് ഏഴു വയസ്സുമായിരുന്നു!!'  ഹൃദയത്തില്‍ തീക്കനല്‍ കോറിയിട്ട പോലെ തോന്നി ആ വാക്കുകള്‍....പടച്ചോനെ...ഏഴും പാത്തും വയസ്സ്.... എല്ലാം പറഞ്ഞു അവസാനം അവളെന്നോട് ചോദിച്ചു...'സാറിനു ഞങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റോ' ഞാനൊന്ന് സ്തംഭിച്ചു, ഈ മുംബൈ മഹാനഗരത്തില്‍ ഏറ്റവും ചെറിയ കീടത്തിന്റെ ശക്തി പോലുമില്ലാത്ത ഞാന്‍....ഹിമാലയത്തിന്റെ അത്ര ആര്‍ദ്രതയും സിയാച്ചിന്‍ മലനിരകളുടെ അത്ര അനുകമ്പയും എനിക്ക് നിന്നോടുണ്ട്. പക്ഷെ ഇവ രണ്ടും ചേര്‍ത്തുവെച്ചാലുള്ളത്ര നിസ്സഹായാവസ്ഥ മാത്രമാണ് ഇപ്പോള്‍ എന്നിലുള്ളതു എന്ന് പറയണമെന്നുണ്ട്, പക്ഷെ ഒന്നും പറഞ്ഞില്ല. ആംഗലേയ കവി T.S. Eliot പാടിയ പോലെ "shape without form-shade without color-paralysed force-gesture without motion" അതായിരുന്നു എന്റെ മാനസികാവസ്ഥ. കയ്യിലുള്ള പത്തു രൂപ ഞാന്‍ കൊടുക്കാതെ തിരിച്ചു എന്റെ പോക്കറ്റിലേക്കു തന്നെ ഇട്ടു. പകരം ഒരു നൂറിന്റെ നോട്ടു അവള്‍ക്കു നീട്ടി. ഒന്നും മിണ്ടാതെ അവളതു വാങ്ങിച്ചു. 

മുകളില്‍ പ്രസ്താവിച്ച ഡോക്യുമെന്‍ററിയില്‍ പറഞ്ഞ പോലെ  പാപിയായ ആ അമ്മ (എന്ന് ഞാന്‍ വിളിക്കും, പക്ഷെ അവള്‍ക്കിപ്പോഴും അമ്മയോട് അങ്ങനെ ചെയ്തതിനു എതിര്‍പ്പില്ല) കുട്ടികളെ ഈ കിങ്കരന്മാര്‍ക്ക് കൈമാറിയ അന്ന് അവരുടെ ദൈവം മരിച്ചിരിക്കാം   പിന്നെ  പിശാചിന്റെ  തോളിലേറി കാമ വെറിയന്മാരുടെ പശിയാടക്കാന്‍ മാത്രം വിധിക്കപ്പെട്ടവളായി ഈ നഷ്ട സ്വര്‍ഗത്തില്‍ അലമുറയിടുന്നു, ഒരു തരി ദയക്കായ്, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി. 

അവിടെ നിന്നും ഒരാഴ്ച കഴിഞ്ഞാണ് വിസ ശെരിയായത്, പക്ഷെ  പിന്നീട് തിരിച്ചു പോവുന്നവരെ ഞാനാ വഴിക്ക് പോയിട്ടില്ല. അവള്‍ കാതിരുന്നിരിക്കാം എന്നാലും എന്റെ ആ നിസ്സഹായാവസ്ഥയെ എന്നും ഞാന്‍ പഴിക്കും. ബാല്യവും കൌമാരവും യൌവ്വനവും ഹോമിക്കപ്പെട്ടു ഒരു കൂട്ടം ഇറച്ചി വേറിയന്മാരാല്‍ ഹനിക്കപ്പെട്ടു തള്ളിനീക്കുന്ന എത്രയോ മനുഷ്യ ജീവിതങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ കഴിയുന്നു. അവരോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാല്‍ മാത്രം നമ്മുടെ ജീവിതം സാര്തകമാവുമെന്നു തോന്നുന്നില്ല. ഹൃദയം കല്ലായി, മനസ്സ് ഘനീഭാവിക്കാന്‍ മാത്രം വിട്ട എന്റെ നിശ്ചലമായ വികാരത്തെ T.S. Eliot ന്റെ വാക്കുകളില്‍ തന്നെ ഉദ്ദരിക്കട്ടെ "hollow and stuffed man(men)".   (ശുഭം) 

"എന്റെ ദൈവം മരിച്ച ദിവസം"....


Andrew Levin സംവിധാനം ചെയ്ത The Day My God Died എന്ന ഡോക്യുമെന്‍ററി സിനിമയുടെ ഒരു റിവ്യു ഈയടുത്ത കാലത്ത് വായിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ഹീനമായ പ്രവര്‍ത്തികളിലോന്നായ  ബാല വേശ്യാ വൃത്തിയുടെ കഥ പറയുന്ന ഇത് ഭാവിയുടെ സുന്ദരങ്ങളായ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും, കാമവെറിപൂണ്ട നരാധമാന്മാരാല്‍ അടിയറ വെക്കപ്പെട്ട ഒരു  ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ അകതാരില്‍ കുത്തികുറിക്കപെട്ട് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ അനുഭവത്തിന്റെ വാതില്‍ എന്റെ മുന്നില്‍ മലര്‍ക്കെ തുറന്നിടുകയായിരുന്നു. 2001 വര്‍ഷത്തില്‍ (മാസം വ്യക്തമായി ഓര്‍മയില്ല) ദുബായില്‍ നിന്നു ജോലി ആവശ്യാര്തവും പിന്നെ വിസയുടെ ചില നൂലാ മാലകളും കാരണം ഒന്നു രണ്ടാഴ്ചത്തെക്ക് പഴയ താവളമായ മുംബൈ നഗരത്തിലെത്തി. അടച്ചിട്ടിരിക്കുകയായിരുന്ന സുഹൃത്തായ ജയറാമിന്റെ വീട്ടില്‍ താമസമാക്കി. ജോലി ആവശ്യാര്‍ത്ഥം വെറും ഒന്നു രണ്ടു എക്സ്പോര്‍ടെഴ്സിനെ കാണല്‍ മാത്രം ഉണ്ടായിരുന്നുള്ളൂ. അതാണെങ്കില്‍ വന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. തിരിച്ചു പോവാന്‍ എപ്പോള്‍ വേണമെങ്കിലും വിസ ശെരിയാവും എന്ന പ്രതീക്ഷയില്‍ നാട്ടിലും പോയില്ല.

എല്ലാ ദിവസും രാവിലെ കയ്യില്‍ ഒന്നു രണ്ടു പുസ്തകങ്ങളും പിന്നെ അത്ര തന്നെ വര്‍ത്തമാന പത്രങ്ങളും പിടിച്ചു മുംബൈ നല്ലസോപാരയില്‍ നിന്നും ദിവസവും ചര്‍ച്ചു ഗൈട്ടിലെക്ക് ട്രെയിനില്‍ ‍ യാത്ര ചെയ്യും. അവിടെയിറങ്ങി വലത്തോട്ട് ഒരു 200 മീറ്റര്‍ നടന്നാല്‍ മനോഹരമായ മറൈന്‍ ഡ്രൈവിലേതും (ഇവിടത്തെ കോര്‍ണീഷ് പോലെ) രാവിലെ ഒരു പതിനൊന്നു മണിയോടെ എത്തുന്ന ഞാന്‍ കുറച്ചു നേരം അതിലൂടെ നടന്നു കാറ്റൊക്കെ കൊണ്ടു പിന്നെ ആളുകള്‍ കുറവായ ഒരു സ്ഥലത്തെത്തി മെല്ലെ പത്ര താളുകളിലും പിന്നെ ബുക്കിലേക്കും എന്റെ കണ്ണുകളെ ഞാന്‍ പൂഴ്ത്തി വെക്കും. രാവിലത്തെ സമയം ആയതിനാല്‍ അധികവും മുന്നിലൂടെ കടന്നു പോവുന്നത് വയോധികരായ ആളുകളും പിന്നെ അടുത്ത കോളേജിലെ കാമുകീ കാമുകന്മാരും ആയിരുന്നു.

അന്ന് കുറച്ചു നേരത്തെ ഒരു പത്തരയോടെ എത്തി, എന്നും ഇരിക്കാറുള്ള സ്ഥലത്ത് അന്നും ഇരുന്നു, പത്രവും നിവര്‍ത്തി വായന തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും നിവര്‍ത്തിപ്പിടിച്ച പത്രത്തിന്റെ പുറകില്‍ നിന്നും 'സാര്‍' എന്ന വിളികേട്ടു, ഒരു സ്ത്രീ ശബ്ദം. പത്രം മെല്ലെ താഴ്ത്തി ചെറിയൊരു അമ്പരപ്പോടെയും ആകാംഷയോടെയും ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. ഇരു നിറമുള്ള അല്പം ശോഷിച്ച ഒരു പെണ്ണ്, തലമുടി വൃത്തിയായി മേലേക്ക് ചീകി രണ്ടു സൈടും സ്ലെട് കൊണ്ടു പിന്‍ ചെയ്തിരിക്കുന്നു. പത്തിരുപത്തഞ്ചു വയസ്സ് പ്രായം കാണും, ഉള്ള ചെറിയ സൌന്ദര്യത്തെ വില കുറഞ്ഞ ചായങ്ങളാല്‍ അല്പം വികൃതമാക്കിയ മുഖം. സരസമായ ഹിന്ദിയില്‍ അവള്‍ മൊഴിഞ്ഞു 'अब इन दिनों मैं तुम्हें यहाँ देख रहा हूँ.  आपको  कोई काम नहीं है' (ഈയിടെയായി താങ്കളെ എല്ലാ ദിവസവും ഇവിടെ കാണാറുണ്ടല്ലോ, താങ്കള്‍ക്കു പണിയൊന്നുമില്ലേ?) ഞാനൊന്ന് ഞെട്ടി, വിശാലമായ ഭാരതത്തിന്റെ വ്യാവസായിക തലസ്ഥാനത് എന്നെയും നിരീക്ഷിച്ചു ഒരു പെണ്ണോ...? അതും അവള്‍ എന്ത് ആധികാരയാകതയിലാണ് എന്നോടിത് ചോദിക്കുന്നത്?? കുറച്ചു നേരം പകച്ചു നിന്ന എന്നോട് വീണ്ടു അവള്‍ ചോദിച്ചു, സാറിന്റെ ജോലി പോയി അല്ലെ..?   അല്പം ഭയത്തോടെ ആണെങ്കിലും ഞാന്‍ അവളെ നോക്കി ഒന്നു ചിരിച്ചു... അല്ല ചിരിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതാവും ശെരി. പിന്നെ ചോദിച്ചു 'നീയാരാണ്..ഞാന്‍ നീ ഉദ്ദേശിക്കുന്ന ആളല്ല..' 'അല്ല സാറിനെ ഞാന്‍ രണ്ടു മൂന്നു ദിവസമായി ഇവിടെ ഒരേ സ്ഥലത്ത് കാണാന്‍ തുടങ്ങിയിട്ട്.' എനിക്ക് വീണ്ടും ഭയമായി... ഇവളെന്തിനാ എന്നേ നോട്ടമിട്ടത്..? ഞാനാനെങ്കി ഇങ്ങനെയൊരു പെണ്ണിനെ ഇവിടെ കണ്ടതായി ഓര്‍ക്കുന്നേയില്ല..ഒറ്റയ്ക്കും കൂട്ടമായും കുറെ സ്ത്രീകളും പെണ്‍കുട്ടികളും നടന്നു പോകുന്നു എന്നല്ലാതെ അവരാരും ആരെയും നോട്ടമിട്ടതായി ശ്രധിചിട്ടുമില്ല, അതും ഇവിടെ. എന്തായിരിക്കും അവളുടെ ഉദ്ദേശം...മനസ്സില്‍ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം ഒന്നിന് പിറകെ ഒന്നായി കയറിയിറങ്ങാന്‍ തുടങ്ങി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അവളെത് ഗണത്തില്‍ പെടുന്നവളാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഭയം ഒന്നുകൂടി ഇരട്ടിച്ചു.  ഞാന്‍ പേപര്‍ മടക്കി പോവാനായി എഴുന്നേറ്റു... എങ്ങനെയെങ്കിലും രക്ഷപ്പെട്ട മതിയായിരുന്നു. കയ്യിലാണെങ്കി മുവ്വായിരം രൂപയുമുണ്ട്... . 'സാര്‍‍ ഞാന്‍ താങ്കളെ ശല്യപ്പെടുത്താന്‍ വന്നതല്ല, ഈയിടെ ജോലി പോയി ഒന്നു രണ്ടു പേര് ഇതേ പോലെ ഇവിടെ ഒറ്റയ്ക്ക്  വന്നിരിക്കാറുണ്ടായിരുന്നു' എനിക്ക് അരിശം അടക്കാന്‍ കഴിഞ്ഞില്ല... പിശാച് വിടാനുള്ള ഭാവമില്ല. ഞാന്‍ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു 'ഞാന്‍ നീയുധേഷിക്കുന്ന ആളല്ല, എന്നെ വിട്ടേക്ക്' 'സാറെന്താ ഉദ്ദേശിച്ചത് എന്നെക്കുറിച്ച്' കേട്ടയുടനെ അവള്‍ തിരിച്ചു ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. നടക്കാന്‍ തുടങ്ങിയ എന്നെ അവള്‍ പിന്തുടര്‍ന്നു. പിന്നെ സ്വയം പറഞ്ഞു, 'അതെ സാര്‍ ഞാന്‍ വേശ്യയാണ്, പക്ഷെ ഞാന്‍ താങ്കളെ എങ്ങോട്ടും ക്ഷണിചില്ലല്ലോ, അങ്ങനത്തെ ആളുകളെ കണ്ടാല്‍ എനിക്കറിയാം' എന്തൊരു ധൈര്യം... എന്നിലെ പേടി കൂടിക്കൂടി വന്നു. 'സാര്‍ ഞാന്‍ നാസ്ത കഴിച്ചിട്ടില്ല ഒരു പത്തു രൂപ തരുമോ..? രാവിലെ എഴുമണി മുതല്‍ ഇവിടെ നിക്കുന്നതാ ഒരു കസ്റ്റമറെയും  ഇന്നു കിട്ടിയില്ല'  ഹാവൂ രക്ഷപ്പെട്ടു... പത്തു രൂപ കൊടുത്താല്‍ ഈ ബാധ ഒഴിയുമല്ലോ.... പോക്കറ്റില്‍ കയ്യിട്ടു നോക്കി. നാശം പത്തു രൂപയില്ല, ഇരുപതിന്റെ നോട്ടാ... ഇരുപതെങ്കി ഇരുപതു. അവളുടെ കൈ എന്നെ സ്പര്‍ശിക്കാതിരിക്കാന്‍  നിവര്‍ത്തിപ്പിടിച്ച  ഇരുപതു രൂപ അവള്‍ക്കു നേരെ നീട്ടി. നോട്ടിലെക്കൊന്നു നോക്കിയ ശേഷം ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു 'വേണ്ട സാര്‍, പത്തു രൂപയുന്ടെങ്കി മതി. അല്ലെങ്കി വേണ്ട.. ' വെറുതെ കിട്ടുന്ന കാശാ ണെങ്കിലും എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ വേണ്ട' എന്റെ കയ്യില്‍ പത്തിന്റെ നോട്ടില്ല എന്ന് പറഞ്ഞിട്ടും, ഇരുപതു രൂപ എടുത്തോളാന്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ അത് വാങ്ങിയില്ല.  താഴ്മയോടെ നന്ദിയും പറഞ്ഞു, ക്ഷീണിച് അവശയായ ആ മുഖത്തില്‍ നിന്നും ഒരു ചെറു പുഞ്ചിരിയുതിര്‍ത്തു വന്ന വഴിക്ക് തന്നെ അവള്‍ തിരിച്ചു നടന്നു. 

.എന്തിനാണ്  അവളെന്നോട് തന്നെ പത്തു രൂപ ചോദിച്ചത്, വേറെ എത്ര പേരുണ്ട് അവിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്നവര്? അതല്ല അവളെന്തെ ഇരുപതു രൂപ നിഷേധിച്ചത്, അതിന്റെ ചേതോവികാരം  എന്താണ്. എന്തായാലും അവളൊരു നാലാംകിട  വേശ്യയാണ്, ജീവിതത്തിലില്ലാത്ത  പാതിവ്രത്യം എന്തിനാ യാചിക്കാന്‍. അല്ലെങ്കി പത്തു രൂപ കൊണ്ടു  അവള്‍ക്കെന്തു  ഭക്ഷണം?  രണ്ടു വടാ പാവിനത് മതിയായിരിക്കും.  ആഹ്...ചെലപ്പോ ഇതെല്ലാം അവള്‍ടെ  ജാടയായിരിക്കും. . (തുടരും).

2011, ജൂലൈ 13, ബുധനാഴ്‌ച

രൌദ്രം, അശാന്തം....

എന്റെ മുഖവും ശരീരവും വെള്ള മുണ്ട് കൊണ്ടു പൊതിഞ്ഞിരിക്കുന്നു തലയുടെ അറ്റത്തും വയറിന്റെ മധ്യഭാഗത്തും കാലിന്റെ തലക്കലും ഓരോ കെട്ടു ഇട്ടിട്ടുണ്ട്.  ആദ്യം ഒരു വലിയ കുഴി പിന്നെ അതിന്റെ മധ്യത്തിലായി എനിക്ക് കിടക്കാന്‍ മാത്രം പാകമായ രണ്ടു മുഴം ആഴമുള്ള വേറെ ഒരു കുഴി. എന്റെ മുന്‍പില്‍ നല്ല വെളിച്ചം, ആകാശം എനിക്ക് നന്നായി കാണാം. കുറെ ആളുകള്‍ മുകളില്‍  നിന്നും  ദുഃഖം  ഘനീഭവിച്ച  മുഖത്തോടെ എന്നെ നോക്കുന്നു. ആരും ചിരിക്കുന്നില്ല. ഹൊ എന്തൊരു ചൂട്..... വീട്ടിലായിരുന്നീല്‍ എ സി യിട്ട് ശരീരം തണുപ്പിക്കാമായിരുന്നു. മനസ്സിനോക്കെ വല്ലാത്ത വിങ്ങല്‍. മുന്‍പ്  വല്ലപ്പോഴും  മുഖമൊന്നു കരുവാളിച്ചാല്‍ പ്രിയതമക്ക് സങ്കടമാണ്, പിന്നെ എന്റെ നെഞ്ചില്‍ വീണു മതിവരോളം ആശ്വസിപ്പിക്കും.ചൂടുകൊണ്ട് മുഖമാകെ വിയര്‍തൊലിക്കുന്നപോലെ,   ഉമ്മയെങ്ങാനും കണ്ടാല്‍, തോള്‍ മുണ്ട് കൊണ്ടു എന്റെ മുഖം വൃത്തിയാക്കി, കുടിക്കാനും കഴിക്കാനും നല്ല ഭക്ഷണം തരുമായിരുന്നു. ദുഃഖം വരുമ്പോള്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ഉപ്പയുണ്ടായിരുന്നു. ഇനി...ഇനി ഞാന്‍ ആ...രെ...വിളിക്കും. ശബ്ദിക്കാന്‍ പോയിട്ട്, ഒന്നു തൊണ്ടയിളക്കാന്‍ പോലും കണ്ടത്തില്‍ ഒരിറ്റു വെള്ളത്തിന്റെ നനവുപോലുമില്ല, എന്തെ എന്റെ കൈ കാലുകള്‍ വിറങ്ങലിചിരിക്കുന്നൂ. ആരോ ഒരാള്‍ ‍ എന്നെ മൂടിക്കെട്ടിയ വെളുത്ത  തുണിയുടെ  മൂന്നുകെട്ടുകളും  അഴിച്ചു, ഇപ്പോള്‍  പൂര്‍ണമായും  വെള്ള  പുതപ്പുകൊണ്ട്‌  തല  മുതല്‍ കാലു വരെ പുതപ്പിച്ച പ്രതീതി.  അതാ എന്റെ മുകള്‍ ഭാഗത്ത്‌ ഓരോരോ കുരുടീസ്‌ കല്ലുകള്‍ വെക്കുന്നു, തലഭാഗത്ത്‌ നിന്നും തുടങ്ങി രണ്ടു, മൂന്നു, നാല്... അതാ എന്റെ കാലുകള്‍ വരെയുള്ള ഭാഗം മൂടിക്കഴിഞ്ഞു. ഇപ്പോള്‍ കുരുടീസുകള്‍ക്കിടയില്‍ നിന്നും നേരിയ വെളിച്ചം മാത്രം. കളിമണ് കൊണ്ടു ആ വിടവും  ഓരോന്നായി അടക്കുന്നു.  ഉറക്കെ നിലവിളിക്കാന്‍  തോന്നി....അല്ല നിലവിളിച്ചു  .... പക്ഷെ  .. പക്ഷെ....  ശബ്ദം  പുറത്തേക്കു വന്നില്ല. കൂരാ കൂരിരുട്ടു  ... കുരുടീസ്‌ കല്ലുകള്‍ക്ക് മുകളില്‍ മണ്ണ് വീഴുന്ന ശബ്ദം, പടച്ചവനെ  ഇതാണോ  ഉസ്താദ് പറഞ്ഞ ആ കുഴി? ഇനിയിതാണോ എന്റെ ലോകം?? ഇവിടെയാണോ ശിഷ്ട കാലം കഴിയേണ്ടത്??? ഇനി ഞാന്‍ ആരെ അഭിമുഖീകരിക്കണം???? 
നിഗൂഡതയുടെ ഒരു കരിമ്പടം  എന്നെ  ആവരണം  ചെയ്യപ്പെട്ടു. പെട്ടെന്ന് എന്നെ പുതപ്പിച്ച വെള്ളമുണ്ട്  ആരോ പുറകോട്ടു വലിക്കുന്നു.  എന്റെ  മുകളിലുള്ള കുരുടീസ് കല്ലുകള്‍ മേലേക്ക് ഉയര്തപ്പെട്ടിരിക്കുന്നു. തലയ്ക്കു മുകളില്‍ വലതു ഭാഗത്തായി രണ്ടു ചുവന്ന കണ്ണുകള്‍ പ്രത്യക്ഷപ്പെട്ടു...!!! അത് വായ തുറന്നു പിടിച്ചിരിക്കുന്നു മുന്‍വരിയിലും താഴെയും നല്ല കൂര്‍ത്ത ദ്രംഷ്ടകള്‍.... അള്ളാ...അതിന്റെ ഉടലും ചുവപ്പാണല്ല ..പാ...മ്പ്....അതെ പാമ്പ് തന്നെ....ഇത്ര വലിയ തലയുള്ള പാമ്പോ... ഇടതു ഭാഗത്ത്‌ നിന്നും കരി നീല കളറുള്ള എട്ടുകാലിയ പ്പോലെ തോന്നിപ്പിക്കുന്ന മറ്റൊരു ജീവി...അതിന്റെ വായില്‍ നിന്നും രണ്ടു കൂര്‍ത്ത കൊമ്പുകള്‍ എന്നിലെക്കടുക്കുന്നു..!!!!!  കാലില്‍ എന്തോ വലിഞ്ഞു മുറുകുന്നു. ഒരു വ്യാളി !!! രണ്ടു കാലും വലിഞ്ഞു മുറുക്കി അതിന്റെ കൂര്‍ത്ത നഘമുള്ള കറുത്ത രോമ നിബിഡമായ  കാലുകള്‍ എന്റെ മുട്ടില്‍ ശക്തിയോടെ കയറ്റി വെച്ച് കാലിന്റെ അഗ്രഭാഗം പിടിച്ചു മുന്നിലേക്ക്‌ വളക്കാനുള്ള പുറപ്പാടിലാണ്.  പാമ്പ് അതിന്റെ തല ചെറുതാക്കി എന്റെ വായിലേക്ക് കയറാനായി മുന്നോട്ടാഞ്ഞു, എവിടെ നിന്നോ പാഞ്ഞുവന്ന പതിനായിരക്കണക്കിനു കൊമ്പന്‍ തേളുകള്‍ ഒരു ഇരയെ കിട്ടിയ ആവേശത്തില്‍  എന്റെ തലയെ ആവരണം ചെയ്തു മൂകിലൂടെയും ചെവിയിലൂടെയും കണ്ണിലൂടെയും തുരന്നു കയറുന്നു..
അള്ളന്റമ്മോ.......ആര്‍ത്തു ആര്‍ത്തു വിളിച്ചു.... 'ഒന്നു അടങ്ങിക്കിടക്കട' എന്ന് പറഞ്ഞു അടുത്ത കട്ടിലില്‍ കിടന്ന ബീരാനിക്കയുടെ കയ്യിന്റെ ചൂടറിഞ്ഞപ്പോഴും കണ്ട  
സ്വപ്നത്തിന്റെ ഭയ വിഹ്വലതയാല്‍  ശരീരമാസകലം   വിറക്കുന്നുണ്ടായിരുന്നു..